മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പമുളള അനുബന്ധരേഖകളുടെ പകർപ്പാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോണ്‍ ജോർജ് നല്കിയ ഹർജിയില്‍ അനുകൂല ഉത്തരവ്.സിഎംആർഎല്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയവരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹർജി എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി അംഗീകരിച്ചു. 2019ല്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയില്‍ നിന്ന് പിടികൂടിയ മാസപ്പടി ഡയറിയുടെ പകർപ്പാണ് ഹർജിക്കാരന് കൈമാറേണ്ടത്. എന്നാല്‍ വിധി അനുകൂലമാണെങ്കിലും പകർപ്പ് ഉടൻ കൈമാറാനാകില്ല. സിഎംആർഎല്‍ നല്കിയ ഹർജിയില്‍ വിധി പറയാൻ അനുവദിച്ച ഹൈക്കോടതി പകർപ്പ് കൈമാറുന്നത് താല്കാലികമായി തടഞ്ഞിട്ടുണ്ട്. സിഎഫ്ഒ സുരേഷ് കുമാർ നല്കിയ ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി.
മാസപ്പടിക്കേസ്: എസ്എഫ്ഐഒ രേഖകള്‍ ആവശ്യപ്പെട്ട ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജി അംഗീകരിച്ച് കോടതി
