കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച്‌ കണ്ണൂര്‍ കോര്‍പറേഷൻ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു

Oplus_16908288

ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച്‌ കണ്ണൂർ കോർപറേഷൻ സെക്രട്ടറി, ആർ.ടി.എ ചെയർമാൻ എന്നിവർക്ക് സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയൻ (എസ്.എ.ടി.യു) സെക്രട്ടറി എൻ. ലക്ഷ്മണൻ വക്കീല്‍ നോട്ടീസ് അയച്ചു. ഒഴിവുള്ള കെ.സി നമ്ബർ ( പാർക്കിങ് പെർമിറ്റ് ) കണ്ണൂർ കോർപറേഷൻ പരിധിക്കുള്ളിലെ ഓട്ടോകള്‍ക്ക് നല്‍കുന്നതിനും ഇതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനും അപേക്ഷയോടൊപ്പം റസിഡൻസ് സർട്ടിഫിക്കറ്റും കൗണ്‍സിലറുടെ സാക്ഷ്യപത്രവും ഹാജരാക്കണമെന്നുള്ള കോർപറേഷൻ്റെയും ട്രാഫിക്ക് റഗുലേറ്ററി സമിതിയുടെയും തീരുമാനത്തിനെതിരെയാണ് നോട്ടീസ് അയച്ചത്.24 – 06-2016 ലെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുമായാണ് കോർപറേഷൻ സെക്രട്ടറിയും കണ്ണൂർ ആർ.ടി.ഒവിനും എൻ. ലക്ഷ്മണൻ അഡ്വ. ലിജിൻ തമ്ബാൻ മുഖേനെ നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *