തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്.മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ എല്‍ഡിഎഫ് നേതാവും എംഎല്‍എയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.1990 ഏപ്രില്‍ 4 – ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍61 ഗ്രാം ഹാഷിഷ് ഓയിലാണ് കടത്തിയത്90ല്‍ തന്നെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയക്കും ശിക്ഷിക്കുന്നുപ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സെലിൻ വില്‍ഫ്രണ്ടിന്റെ ജൂനിയര്‍ ആയിരുന്നു ആന്റണി രാജു1994 ല്‍ ഹൈക്കോടതിയില്‍ അപ്പീല്അപ്പീലില് ഇയാളെ വെറുതേ വിടുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്വിട്ടയച്ചതിനെ തുടര്‍ന്ന് സാല്‍വദോർ സാർലി തിരികെ നാട്ടിലേക്ക് മടങ്ങിതൊണ്ടി മുതലില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിക്കുന്നുതൊണ്ടിയില് കൃത്രിമം നടത്തിയെന്ന സൂചനയോടെ ഹൈക്കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്കുന്നുഇതിന്റെ അടിസ്ഥാനത്തില്‍ 1994ല്‍ വഞ്ചിയൂർ പൊലീസ് കേസെടുത്തുകൃത്രിമം നടത്തിയത് കോടതിയിലെ തൊണ്ടി ക്ലര്‍ക്ക് ജോസും ആന്റണി രാജുവും ചേര്‍ന്ന്.
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി
