യുപിയില്‍ സർക്കാർ ഭൂമിയിലെ അനധികൃതമായ കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി.പൊതു ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.പല ആവശ്യങ്ങള്‍ക്കായി സർക്കാർ നീക്കിവെച്ച ഭൂമികളില്‍ വ്യാപകമായ കയ്യേറ്റങ്ങള്‍ നടക്കുന്നതിനെ തുടർന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടല്‍. ഉത്തർപ്രദേശിലെ വിവിധയിടങ്ങളില്‍ നിന്ന് കുടിയേറിപ്പാർക്കുന്നവർ സർക്കാരിന്റെ വികസന പദ്ധതികളെമന്ദഗതിയിലാക്കുന്നുവെന്നും ഇത്തരക്കാരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകള്‍ നല്കിയ ഹരജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർദേശം. നേരത്തെ,ഉത്തർപ്രദേശ് സർക്കാരും സമാനമായ ആവശ്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.ഇതേതുടർന്ന് 90 ദിവസത്തിനുള്ളില്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും കോടതി നിർദേശം നല്കി.
യുപിയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
