മസ്കത്ത്: ഉപയോഗിച്ച വാഹനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനും പ്രാദേശിക ഓട്ടോമൊബൈൽ മേഖലയെ വളർത്താനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംവിധാനം ഉപയോഗിച്ചുള്ള വാഹന ഇറക്കുമതി താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റോയൽ ഒമാൻ പൊലീസ് പ്രഖ്യാപിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസും സംയുക്തമായി പ്രഖ്യാപിച്ചതാണ് തീരുമാനം. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വാഹന ഇറക്കുമതി രജിസ്ട്രേഷൻ, രാജ്യത്തെ യോഗ്യതയുള്ള അധികാരികൾ നൽകുന്ന ഔദ്യോഗിക കയറ്റുമതി സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തും.