ഹൈക്കോടതികളിൽ പുതിയ ജസ്റ്റിസുമാർ, 21 ജഡ്‌ജിമാർക്ക് സ്ഥലംമാറ്റം; ശുപാർശയുമായി സുപ്രീംകോടതി കൊളീജിയം

ന്യൂഡൽഹി:ഹൈക്കോടതികളിൽ പുതിയ ജസ്റ്റിസുമാരെ നിയമിക്കാൻ ശിപാർശ ചെയ്ത‌്‌ സുപ്രിം കോടതി കൊളീജിയം. 21 ജഡ്‌ജിമാരെ സ്ഥലം മാറ്റാനും കൊളീജിയം തീരുമാനിച്ചു. കേരള ഹൈക്കോടതി ജഡ്‌ജി ദിനേശ് കുമാർ സിങ്ങിനെ കർണാടക ഹൈക്കോടതിയിലേക്ക് മാറ്റി. അതോടൊപ്പം തെലങ്കാന, കർണാടക, ഗുവാഹത്തി, ബോംബെ, അലഹബാദ്, മദ്രാസ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങൾ സംബന്ധിച്ചാണ് കൊളീജിയം കേന്ദ്രത്തിന് ശുപാർശ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *