നെന്മാറ സജിത വധക്കേസ്; ശിക്ഷാവിധി ഇന്ന്

Oplus_16908288

നെന്മാറ സജിത വധകേസില്‍ ശിക്ഷാവിധി ഇന്ന്. കുപ്രസിദ്ധ കൊലയാളി ചെന്താമരയാണ് കേസിലെ പ്രതി. അഞ്ചുമാസം നീണ്ട വിചാരണക്കൊടുവില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.ഇയാള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു.44 സാക്ഷികളും, ഡിജിറ്റല്‍- ശാസ്ത്രീയ തെളിവുകളും നിർണായകമായ കേസില്‍ ചെന്താമരയ്ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.ചെന്താമരക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജ് കെന്നത്ത് ജോർജ് ഉച്ചക്ക് 12 മണിയോടെയാണ് വിധി പറയുക.വിധി കേള്‍ക്കാൻ സജിതയുടെ മക്കള്‍ കോടതിയില്‍ എത്തും. ഭാര്യ പിണങ്ങിപോകാൻ കാരണം സജിതയാണെന്ന് പറഞ്ഞാണ് 2019 ഓഗസ്റ്റ് 31 ന് ചെന്താമര സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്.ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും കൊന്നു.

Leave a Reply

Your email address will not be published. Required fields are marked *