നീറ്റ് പിജിയുടെ സുതാര്യത സംബന്ധിച്ച വാദം കേള്‍ക്കല്‍ സുപ്രീം കോടതി വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി.നേരത്തെ, ഒക്ടോബറില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ കൗണ്‍സിലിംഗ് വൈകിയതിനാല്‍, സെപ്റ്റംബര്‍ 4 നും പിന്നീട് സെപ്റ്റംബര്‍ 12 നും വീണ്ടും വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതാണിപ്പോള്‍ വീണ്ടും മാറ്റിവച്ചത്. പരീക്ഷാ പ്രക്രിയ കൂടുതല്‍ സുതാര്യമാക്കണമെന്നും മുഴുവന്‍ ചോദ്യപേപ്പറും പുറത്തുവിടണമെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.ഉത്തരസൂചികയോടൊപ്പം മുഴുവന്‍ ചോദ്യപേപ്പറും പുറത്തിറക്കുമെന്ന് എന്‍ബിഇഎംഎസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട്, വ്യക്തതയില്ലാത്ത ചോദ്യ ഐഡികള്‍ മാത്രമാണ് പങ്കുവെച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളായ ഉപേന്ദ്ര യാദവും സ്മൃതി ഉത്രേജയും ഉള്‍പ്പെടെ സമര്‍പ്പിച്ച 11 ഹര്‍ജികള്‍ സുപ്രീം കോടതിയിലുണ്ട്.
നീറ്റ് പിജിയുടെ സുതാര്യത സംബന്ധിച്ച വാദം കേള്‍ക്കല്‍ സുപ്രീം കോടതി വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി
