ലൈംഗികാതിക്രമ കേസ് : മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി വെറുതെവിട്ടുകൊച്ചി: ലൈംഗികാതിക്രമ കേസിൽ ആർജെഡി നേതാവും മുൻമന്ത്രിയുമായ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി വെറുതേവിട്ടു. വനംവകുപ്പ് മുൻ ചീഫ് കൺസർവേറ്ററുടെ പരാതിയിൽ എടുത്ത കേസിലാണ് നടപടി.കേസിൽ നീല ലോഹിതദാസൻ നാടാരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. 1999ലാണ് ഈ പരാതി വരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി അതിക്രമിച്ചു എന്നതായിരുന്നു പരാതി.
ലൈംഗികാതിക്രമ കേസ് : മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി വെറുതെവിട്ടു
