മദ്യനയ അഴിമതി: സിബിഐ അപ്പീല്‍ സ്വർ ണകാന്ത് ശര്‍മയുടെ ബെഞ്ചില്‍ നിന്ന് മാറ്റണം; സുപ്രിംകോടതിയെ സമീപിച്ച്‌ കെജ്രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച്‌ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍മന്ത്രി മനീഷ് സിസോദിയയും.സിബിഐ അപ്പീല്‍ ഹൈകോടതി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ ബെഞ്ചില്‍ നിന്ന് മാറ്റണം എന്നാണ് ആവശ്യം. നേരത്തെ ഈ ആവിശ്യം ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രിംകോടതി സമീപിച്ചിരിക്കുന്നത്.അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, തെലങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ കവിത തുടങ്ങി കേസിലെ 23 പേരെയും ഡല്‍ഹി റൗസ് അവന്യൂ കോടതി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റവിമുക്തരാക്കിയിരുന്നു. അഴിമതിയ്ക്കായാണ് മദ്യനയമെന്ന സിബിഐ വാദം കോടതി തള്ളി. കുറ്റകരമായ ഗൂഢാലോചന തെളിയിക്കാനായില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു. അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *