മുസ്ലീം സ്ത്രീക്ക് വിവാഹമോചനം തേടാൻ ഭര്‍ത്താവിൻ്റെ സമ്മതം ആവശ്യമില്ല: കോടതി

തെലങ്കാന: വിവാഹമോചനം നേടാന്‍ മുസ്ലീം സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതം ആവശ്യമായില്ലെന്ന് തെലങ്കാന ഹൈക്കോടതി.ഇസ്ലാമിക നിയമപ്രകാരം, ഖുല വഴി സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പെടുത്താന്‍ സാധിക്കുമെന്ന് ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യയും ജസ്റ്റിസ് ബി.ആര്‍. മധുസൂധന്‍ റാവുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.മതസംഘടനകള്‍ക്ക് വിവാഹ മോചനത്തില്‍ ഉപദേശക പങ്ക് മാത്രമേ ഉള്ളൂ; സ്ത്രീയുടെ സ്വതന്ത്രമായ അവകാശത്തെ അതിലൂടെ തടയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *