കണ്ണൂര്‍ വയക്കരയില്‍ ചാക്കോച്ചനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസ് ; ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് കോടതി, വിധി ശനിയാഴ്ച

Oplus_16908288

വയക്കര മുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ(60) തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.തളിപ്പറമ്ബ് അഡീഷണല്‍ സെഷൻസ് ജഡ്ജി കെ.എൻ.പ്രശാന്താണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച വിധിക്കും.അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയില്‍ റോസമ്മ പറഞ്ഞത്. താൻ രോഗിയാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് പ്രതിയെ കണ്ണൂർ വനിതാ ജയിലിലേക്ക് റിമാൻഡ്‌ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് റോസമ്മ ചാക്കോച്ചനെ കൊലപ്പെടുത്തി മൃതദേഹം റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പെരിങ്ങോം പോലീസാണ് കേസ് രജിസ്റ്റർചെയ്തിരുന്നത്.2013 ജൂലായ് ആറിന് പുലർച്ചെയാണ് റോഡില്‍ ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. വീട്ടില്‍വെച്ച്‌ ചാക്കോച്ചനെ കൊലപ്പെടുത്തിയ പ്രതി 30 മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം കൊണ്ടിട്ടത്. കൊല്ലപ്പെട്ട ചാക്കോച്ചൻ പയ്യന്നൂരിലെ മെഡിക്കല്‍ സ്‌റ്റോറില്‍ ജീവനക്കാരനായിരുന്നു. തളിപ്പറമ്ബ് അഡീഷണല്‍ സെഷൻസ് കോടതി പ്രവർത്തനം ആരംഭിച്ചതിന് ശേഷം വിധി പറയുന്ന ആദ്യ കൊലക്കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *