ജീവിച്ചിരിക്കുന്നവരുടെ പേര് സർക്കാർ പദ്ധതികള്‍ക്ക് നല്‍കരുതെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ‘നലം കാക്കും സ്റ്റാലിൻ പദ്ധതി’ ഉദ്ഘാടനം ചെയ്ത് തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ.സ്റ്റാലിൻ.തമിഴ്നാട്ടിലെ സമഗ്ര ആരോഗ‍്യ പരിശോധന പദ്ധതിയാണ് ‘നലം കാക്കും സ്റ്റാലിൻ’. അതേസമയം സർക്കാരിന്‍റെ നടപടി കോടതിയലക്ഷ‍്യമാണെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.കഴിഞ്ഞ ദിവസമായിരുന്നു ജീവിച്ചിരിക്കുന്നവരുടെ പേരുകള്‍ സർക്കാർ പദ്ധതികള്‍ക്ക് നല്‍കേണ്ടെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പൊടുവിച്ചത്.സർക്കാർ പദ്ധതികള്‍ക്ക് നേതാക്കളുടെ പേര് നല്‍കുന്നത് കോടതി ലംഘനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കും ഇതു സംബന്ധിച്ച് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ‘നലം കാക്കും സ്റ്റാലിൻ പദ്ധതി’ മുഖ‍്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ജീവിച്ചിരിക്കുന്നവരുടെ പേര് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടെന്ന് കോടതി; ‘നലം കാക്കും സ്റ്റാലിൻ’ പദ്ധതിയുമായി എം.കെ. സ്റ്റാലിൻ
