യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സ്; നിയമം ഉടൻ പ്രാബല്യത്തിൽ

ദുബായ് ∙ പുതുതലമുറയുടെ കാത്തിരിപ്പിന് അറുതിയായി. യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സായി കുറച്ച നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ്സ് തികഞ്ഞവർക്ക് 29 മുതൽ ഡ്രൈവിങ് ലൈസൻസിനായി റജിസ്റ്റർ ചെയ്യാം.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുഎഇ സർക്കാർ പുതിയ നിയമം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കാറുകൾക്കും ചെറു വാഹനങ്ങൾക്കും ലൈസൻസ് നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായമാണ് 18 ൽ നിന്ന് 17 ആയി കുറച്ചത്.

നിലവിലുള്ള നിയമമനുസരിച്ച്, പതിനേഴര വയസ്സുള്ളവർക്കും ലൈസൻസിനായി റജിസ്റ്റർ ചെയ്യാം. അവർക്ക് ഡ്രൈവിങ് പഠിക്കാനും ടെസ്റ്റ് വിജയിക്കാനും കഴിയും. എന്നാൽ അപേക്ഷകന് 18 വയസ്സ് തികയുമ്പോൾ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളു. ഇതിനാണ് മാറ്റമുണ്ടായിരിക്കുന്നത്. പുതിയ നിയമത്തെ യുവതലമുറ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. പലരും ഇതിനകം റജിസ്ട്രേഷൻ നടപടികളിലേയ്ക്ക് കടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *