മലേഗാവ് കേസില്‍ ഒരുമാസമായിട്ടും അപ്പീലില്ല; പുനഃപരിശോധനാ ഹർജി നല്‍കാന്‍ തീരുമാനിച്ചിട്ടില്ല, പഠിക്കുകയാണെന്ന് എന്‍.ഐ.എ

Oplus_16908288

തീവ്ര ഹിന്ദുത്വവാദികള്ക്കെതിരേ ആരോപണമുയര്ന്ന 2008ലെ മലേഗാവ് സ്ഫോടനക്കേസുകളിലെ പ്രതികളെ വെറുതെ വിട്ടതില് ഒരുമാസമായിട്ടും അപ്പീല് പോകാതെ പ്രോസികൂഷന്.ഏഴ് പ്രതികളെയും വെറുതെവിട്ട വിധിക്കെതിരേ അപ്പീല് നല്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കോടതി ഉത്തരവ് പഠിക്കുകയാണെന്നും കേസന്വേഷിച്ച ദേശീയ അന്വേഷണ ഏജന്സി (എന്.ഐ.എ) വൃത്തങ്ങള് പറഞ്ഞു.നിലവില് ബ്രാഞ്ച് തലത്തില് നിയമോപദേശം സ്വീകരിക്കുന്നുണ്ടെന്നും തുടര്ന്ന് ഭാവി നടപടികളെക്കുറിച്ച്‌ തീരുമാനമെടുക്കുമെന്നും ഏജന്സിയിലെ മറ്റൊരു ഉദ്യോഗസ്ഥന് ദി ഹിന്ദുവിനോട് പറഞ്ഞു. ഒരു കേസില് കോടതി ഉത്തരവ് നല്കുമ്ബോഴെല്ലാം അത് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനിലേക്ക് (ചീഫ് ഇന്വെസ്റ്റിഗേറ്റിങ് ഓഫിസര്- സി.ഐ.ഒ) പോകുകയും അപ്പീല് നല്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന് നിയമപരമായ അഭിപ്രായം എടുക്കുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥന് വിശദീകരിച്ചു.സാധാരണയായി ഒരു കേസില് പുനഃപരിശോധനാ ഹരജി ഫയല് ചെയ്യാനുള്ള തീരുമാനം 30 ദിവസത്തിനുള്ളില് എടുക്കണമെന്നാണ്. എന്നാല് അപ്പീല് ഫയല് ചെയ്യുന്നതിനുള്ള സമയപരിധി 90 ദിവസം വരെ നീട്ടാം. ഈ കേസില് ജൂലൈ 31നാണ് മുംബൈയിലെ പ്രത്യേക എന്.ഐ.എ കോടതി ജഡ്ജി ബി.ജെ.പി മുന് എം.പി സാധ്വി പ്രഗ്യാ സിങ് താക്കൂര്, ലഫ്റ്റനന്റ് കേണല് ശ്രീകാന്ത് പുരോഹിത് എന്നിവരുള്പ്പെടെ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. മേജര് (റിട്ട.) രമേഷ് ഉപാധ്യായ, അജയ് റാഹിര്ക്കര്, സുധാകര് ദ്വിവേദി, സുധാകര് ചതുര്വേദി, സമീര് കുല്ക്കര്ണി എന്നിവരാണ് മറ്റ് പ്രതികള്. ഇവരെല്ലാം ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്. സംശയത്തിന്റെ ആനുകൂല്യം നല്കിയായിരുന്നു ജഡ്ജി എ.കെ ലഹോട്ടി പ്രതികളെ കുറ്റവിമുക്തരാക്കിയത്.മലേഗാവ് കേസില് വിധി വരുന്നതിന് ഒരാഴ്ച മുമ്ബാണ്, 2006ലെ മുംബൈ ട്രെയിന് സ്ഫോടനക്കേസില് പ്രതിചേര്ക്കപ്പെട്ട മുസ്ലിം യുവാക്കളെ നീണ്ട 19 വര്ഷത്തെ തടവിന് ശേഷം വെറുതെവിട്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ട്രെയിന് സ്പോടനക്കേസില് വിധി വന്ന് രണ്ടാമത്തെ ദിവസം തന്നെ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര സര്ക്കാര് സുപ്രിംകോടതിയെ സമീപിച്ച്‌ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യിപ്പിച്ചിരുന്നു. എന്നാല് മലേഗാവ് കേസില് ഇതുവരെ മഹാരാഷ്ട്ര സര്ക്കാര് അപ്പീലിന് ശ്രമിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *