മാലെ: മാലദ്വീപിൽ പുകവലി നിരോധിക്കാൻ പോകുന്നു. ഘട്ടം ഘട്ടമായി പുകവലി നിരോധിക്കാനാണ് രാജ്യത്തിന്റെ പദ്ധതി. അതിന്റെ ആദ്യപടിയായി, ഈ വർഷം നവംബർ മുതൽ 19 വയസിന് താഴെയുള്ളവർ സിഗരറ്റ് വാങ്ങുന്നത് നിയമവിരുദ്ധമാക്കും.നിർദ്ദിഷ്ട നിയമം അനുസരിച്ച്, 2007 ജനുവരിയ്ക്ക് ശേഷം ജനിച്ച വ്യക്തികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമായിരിക്കും. ഇതുവഴി ഭാവി തലമുറ പുകവലിക്കുന്നത് ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
പുകവലി നിരോധിക്കാൻ ഒരുങ്ങി മാലദ്വീപ്; പുതിയ നിയമം വിനോദസഞ്ചാരികൾക്കും ബാധകം
