പൊതു ജലസ്രോതസ്സുകൾ ലഭ്യമാകുന്നതിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽ ശക്തമായി അപലപിച്ച് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്ത് തുല്യമായ പൊതു ജലസ്രോതസ്സുകൾ എല്ലാവർക്കും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കണമെന്നും കോടതി നിർദേശവും നൽകി. തെങ്കാശി തലൈവൻകോട്ടൈയിലെ വിവേചനപരമായ രീതികൾ ഉയർത്തിക്കാട്ടിയ 65കാരിയായ സ്ത്രീ സമർപ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടിയായാണ് കോടതിയുടെ വിമർശനം. ഇതിനായി ഒരു ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. ജസ്റ്റിസ് ഡോ. ആർ.എൻ. മഞ്ജുളയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പൊതു ജലസ്രോതസ്സുകൾ ഉപയോഗപ്പെടുത്താൻ പട്ടിക വിഭാഗം, മറ്റുള്ളവർ വെള്ളമെടുക്കുന്നതു വരെ കാത്തിരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി നേരത്തെ തെങ്കാശി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിരുന്നു. വെള്ളം പോലുള്ള പൊതുവിഭവങ്ങൾ വിവേചനമില്ലാതെ പങ്കിടുന്നുവെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന് ഭരണഘടനാപരമായ കടമയാണെന്നും കോടതി ഓർമ്മിപ്പിച്ചു.
പൊതു ജലസ്രോതസ്സുകൾ ലഭ്യമാകുന്നതിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽ ശക്തമായി അപലപിച്ച് മദ്രാസ് ഹൈക്കോടതി
