സാനിറ്ററി പാഡുകളിലും ഡയപ്പറുകളിലും രാസവസ്തുക്കൾ ചേര്‍ക്കുന്നത് തടയണം, ഹര്‍ജിയിൽ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സാനിറ്ററി നാപ്കിനുകൾ, ടാംപണുകൾ, ബേബി ഡയപ്പറുകൾ എന്നിവയിൽ ക്യാൻസറിന് കാരണമാകുന്നതും മറ്റ് അപകടകരവുമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി.ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ടെക്സ്റ്റൈൽ മന്ത്രാലയത്തിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ചെന്നൈ സ്വദേശിയായ അഭിഭാഷക എസ് സുഭദ്രയാണ് ഹർജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *