ലഖ്‌നൗ: പ്രണയബന്ധങ്ങള്‍ പരാജയപ്പെടുമ്പോള്‍ ക്രിമിനല്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗക്കേസില്‍ 42 വയസുള്ള ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണന്‍ പഹലിന്റേതാണ് നിരീക്ഷണം.
ഹര്‍ജിക്കാരന്‍ മൂന്ന് തവണ വിവാഹിതനായിരുന്നുവെന്ന് സ്ത്രീക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതറിഞ്ഞുകൊണ്ടാണ് സ്ത്രീ പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും. 25 വയസുള്ള സ്ത്രീയും 42 വസയുള്ള പുരുഷനും പക്വതയുള്ളവരാണെന്നും കോടതി പറഞ്ഞു.