കൊച്ചി: നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ മറ്റൊരു നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സാന്ദ്രാ തോമസ് നവമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാതി. എറണാകുളം ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് പണം വാങ്ങി മലയാളത്തിലെ നിര്‍മാതാക്കള്‍ക്ക് നല്‍കി ലിസ്റ്റിന്‍ സിനിമയെ നശിപ്പിക്കുന്നുവെന്ന് മുന്‍പ് സാന്ദ്ര ആരോപിച്ചിരുന്നു.
നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ്റെ മാനനഷ്ട കേസ്
