ഉമര്‍ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പെടെയുള്ളവവര്‍ക്ക് ഇന്നും ജാമ്യമില്ല; അപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബര്‍ 22ലേക്ക് മാറ്റി

Oplus_16908288

ഡല്ഹി കലാപ ഗൂഢാലോചനക്കേസില് ജെ.എന്.യു മുന്വിദ്യാര്ഥി ഉമര് ഖാലിദടക്കമുള്ളവര്ക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംം കോടതി സെപ്റ്റംബര് 22ലേക്ക് (തിങ്കളാഴ്ച) മാറ്റി.ഉമര് ഖാലിദിന് പുറമേ ഷര്ജീല് ഇമാം, ഗള്ഫിഷ ഫാത്തിമ, മീരാന് ഹൈദര് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ജസ്റ്റിസ് അരവിന്ദ് കുമാര്, ജസ്റ്റിസ് എന്.വി അഞ്ജരിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.ജാമ്യം നിഷേധിച്ച ഡല്ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല് സമര്പ്പിച്ചത്. ഉമര് ഖാലിദ്, ഷര്ജീല് ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഡല്ഹി ഹൈക്കോടതി തള്ളിയിരുന്നു. 2020ല് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡല്ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ഇവര്ക്കെതിരായ കേസ്. യു.എ.പി.എ ചുമത്തപ്പെട്ട് അഞ്ച് വര്ഷമായി കസ്റ്റഡിയിലാണ് ഉമര് ഖാലിദ്.കലാപത്തിന്റെ ഗൂഢാലോചനയില് പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 ലാണ് ഉമര് ഖാലിദ് ഉള്പെടെയുള്ളവരെ ഡല്ഹി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ക്രിമിനല് ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്, യു.എ.പി.എ തുടങ്ങിയ വകുപ്പുകള് ചുമത്തിയായിരുന്നു അറസ്റ്റ്.അറസ്റ്റ് ചെയ്ത് അഞ്ച് വര്ഷത്തിന് ശേഷമാണ് ഷര്ജീല് ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില് വിധി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *