മക്കളെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി

Oplus_16908288

ഷൊർണൂരില്‍ പിഞ്ചു മക്കളെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തില്‍ 24 കാരിയായ ദിവ്യയെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. 2021 നവംബർ 14നായിരുന്നു സംഭവം. കിടപ്പുമുറിയില്‍ ദിവ്യക്കൊപ്പം ഉറങ്ങിയിരുന്ന ഒന്നും നാലും വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ ദിവ്യ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ദിവ്യ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഭർത്താവിനോടും ഭർതൃ മാതാവിനോടുമുള്ള വൈരാഗ്യമാണ് കുഞ്ഞുങ്ങളെ കൊല്ലാനുള്ള കാരണമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ അറസ്റ്റിലായ ദിവ്യയെ 4 വർഷത്തിന് ശേഷമാണ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *