രാജ്യത്ത് 1987ലെ ലീഗൽ സർവീസസ് അതോറിറ്റി ആക്ട് നിലവിൽ വന്നതിന്റെ സ്മരണയ്ക്കായി, എല്ലാ നിയമ സേവന അതോറിറ്റികളും എല്ലാ വർഷവും നവംബർ 09 ‘ദേശീയ നിയമ സേവന ദിനം’ ആയി ആഘോഷിക്കുന്നു . ലീഗൽ സർവീസസ് അതോറിറ്റി ആക്ടിന് കീഴിലുള്ള വിവിധ വ്യവസ്ഥകളെക്കുറിച്ചും വ്യവഹാരികളുടെ അവകാശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. 1987 ഒക്ടോബർ 11- ന് ലീഗൽ സർവീസസ് അതോറിറ്റിസ് ആക്ട് 1987 നിലവിൽ വന്നു, അതേസമയം ആ നിയമം 1995 നവംബർ 9 -ന് പ്രാബല്യത്തിൽ വന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യ നിയമ സേവനങ്ങൾ നൽകുന്നതിനും തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിനായി ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നതിനുമായി 1987 ലെ ലീഗൽ സർവീസസ് അതോറിറ്റിസ് ആക്ട് പ്രകാരം 1995 ഡിസംബർ 5-ന് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) രൂപീകരിച്ചു.
ഇന്ന് ദേശീയ നിയമ സേവന ദിനം
