തൃശൂരില്‍ പോലിസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി ബന്ധുക്കള്‍

Oplus_16908288

തൃശൂരില്‍ പോലിസ് ചോദ്യംചെയ്ത് വിട്ടയച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുറ്റിച്ചിറ സ്വദേശി ലിന്റോ ജോര്‍ജിനെയാണ് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കുറ്റിച്ചിറയില്‍ കഴിഞ്ഞദിവസം ഉണ്ടായ വടിവാള്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ പ്രതിയെ കുറിച്ച്‌ വിവരങ്ങള്‍ അറിയുന്നതിനായിരുന്നു കസ്റ്റഡിയിലെടുത്തത്.മണിക്കൂറുകള്‍ക്കുശേഷം വിട്ടയച്ച യുവാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു. ലിന്റോയെ പോലിസ് സ്റ്റേഷനില്‍ കൊണ്ടുപോയിരുന്നില്ലെന്നും രാത്രി ജീപ്പില്‍ കയറ്റി നഗരത്തിലേക്ക് ചുറ്റികറക്കുകയായിരുന്നുവെന്നും അതിനുശേഷം വീട്ടിലേക്ക് കൊണ്ടുവിടുകയുമായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. പോലിസ് ചോദ്യം ചെയ്തതിന് ശേഷം നല്ല ഭയത്തോടെയാണ് ലിന്റോ പെരുമാറിയിരുന്നത്. പേടിയാകുന്നുവെന്ന് പലപ്പോഴും പറഞ്ഞിരുന്നു. പോലിസ് തന്നെ വേട്ടയാടുകയാണെന്നും പ്രതിയെപോലെയാണ് പെരുമാറുന്നതെന്നും ലിന്റോ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കി.സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *