നിയമ ബിരുദത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ലാ അക്കാദമി ലാ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പഞ്ചവത്സര ബി.എ എൽഎൽ.ബി, പഞ്ചവത്സര ബി.കോം എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി, എൽ.എൽ.എം, എം.ബി.എൽ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.പഞ്ചവത്സര ബി.എ എൽഎൽ.ബി, ബികോം എൽഎൽ.ബി കോഴ്‌സുകൾക്ക് 45% മാർക്കോടെ പ്ലസ്ടു ആണ് യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷ ഫീസ് 1500/- രൂപ.ത്രിവത്സര എൽഎൽ.ബി കോഴ്‌സിലേക്ക് 45% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1300/- രൂപ.എൽ.എൽ.എം കോഴ്‌സിലേക്ക് അംഗീകൃത സർവകലാശാലയില്‍ നിന്നും 50% മാർക്കോടെ നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1000/- രൂപ.എം.ബി.എൽ കോഴ്‌സിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും 50% മാർക്കോടെ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1000/- രൂപ.അപേക്ഷകൾ നേരിട്ടോ ഓൺലൈൻ വഴിയോ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് : www.thekeralalawacademy.in. ഫോൺ : 0471-2433166, 2437655, 2436640, 2539356.

Leave a Reply

Your email address will not be published. Required fields are marked *