വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.സർട്ടിഫിക്കേറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി മുമ്ബ് വാദത്തിനിടെ ചോദിച്ചിരുന്നു. കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമർശിച്ചിരുന്നു. എന്നാല്‍ സർട്ടിഫിക്കേറ്റ് നല്‍കുന്നതിന് മുൻപ് എപ്പോള്‍ വേണമെങ്കിലും സി ബി എഫ് സി ചെയർമാന് ഇടപെടാമെന്നായിരുന്നു സെൻസർ ബോർഡിന്‍റെ നിലപാട്.നിർമാതാക്കള്‍ക്ക് അനുകൂലമായ ഉത്തരവ് വന്നാലും, സെൻസർ ബോർഡ് അപ്പീല്‍ നല്‍കാൻ സാധ്യതയുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊങ്കലിന് മുൻപായി ഈ മാസം 14 നോ അല്ലെങ്കില്‍ 23 നോ ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ ശ്രമം. ഇന്നാണ് ചിത്രം റിലീസ് ചെയ്യാൻ ആദ്യം തിരുമാനിച്ചിരുന്നത്. അതിനിടയിലാണ് സെൻസർ ബോർഡിന്‍റെ കട്ടും കോടതിയിലേക്ക് ‘ജനനായകൻ’ നിയമ പോരാട്ടം നീണ്ടതും.
സെൻസര്‍ ബോര്‍ഡിന് തിരിച്ചടി, ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി
