വിദ്യാര്‍ത്ഥി സംഘടന നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് പൊലീസിന് ഷോ കോസ് നോട്ടീസ്.തൃശ്ശൂരിലെ കെഎസ്യൂ നേതാക്കളെയാണ് വടക്കാഞ്ചേരി പോലീസ് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയത്. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനാണ് ഷോ കോസ് നൽകിയത്.എസ്എഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ ഗണേഷ് ആറ്റൂർ, അൽഅമീൻ, അസ്ലം കെ എ എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥികളെ കറുത്ത മാസ്കും കൈ വിലങ്ങും അണിയിച്ച് കൊണ്ടുവന്നത് എന്തിനാണെന്ന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചോദിച്ചു.തിങ്കളാഴ്ച എസ്എച്ച്ഒ നേരിട്ട് കോടതിയിൽ എത്തി വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു. സംഭവത്തിൽ കോൺഗ്രസ് വലിയ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ നേതാക്കളെ ഭീകരരെ പോലെ കോടതിയിൽ എത്തിച്ചത് എന്തിനാണെന്ന ചോദ്യം കോൺഗ്രസും ഉന്നയിച്ചു.
കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കി; പൊലീസിന് ഷോ കോസ് നോട്ടീസ്
