കെഎസ്ആർടിസി ബസിലെ സ്ത്രീ സംവരണം: നമ്മുടെ ധാരണകൾ ശെരിയോ…?

കെഎസ്ആർടിസി യിൽ സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ ഇരുന്നാൽ അവരെ എഴുന്നേൽപ്പിക്കാൻ നിയമമുണ്ടോ…, അധികം ആളുകളുടെയും പ്രധാനപ്പെട്ട ഒരു സംശയമാണിത്. ദീർഘ ദൂര സർവീസുകളിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ബസുകളിൽ വലതുവശം മുമ്പിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്ന് മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവിങ് സീറ്റിനു പുറകിലായി ഒരു വരി ഒഴികെ ബാക്കി നാലു വരികളും പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നും കയറിയാൽ മാത്രമേ സ്ത്രീകൾക്ക് ആദ്യത്തെ വരി ഒഴികെയുള്ള സംവരണ സീറ്റുകൾക്ക് അവകാശമുള്ളൂ. ദീർഘ ദൂര ബസുകളിൽ ഇടയ്ക്കു നിന്ന് സ്ത്രീകൾ കയറിയാൽ അവർക്കു സംവരണ സീറ്റിലിരുന്ന പുരുഷന്മാരെ എഴുന്നേൽപ്പിച്ച് സീറ്റ് ചോദിയ്ക്കാൻ അധികാരമില്ല. ദീർഘ ദൂര സർവീസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ട് പോകാൻ പാടില്ല എന്ന് കോടതി വിധി തന്നെയുണ്ട്. എന്നാൽ, സാധാരണ ബസുകളിൽ മോട്ടോർ വാഹന നിയമമനുസരിച്ച് 25 ശതമാനം സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ഇത് ബാധകമാണ്. ദീർഘ ദൂര സർവീസുകളൊന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിധിയിൽ വരുന്നില്ല. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് ഏത് സ്റ്റോപ്പിൽ നിന്നും കയറിയാലും ദീർഘദൂര സർവീസുകളിൽ പ്രത്യേക സംവരണം ഒന്നും ലഭിക്കില്ലെന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *