സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ വ്യാപകമാകുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും സംബന്ധിച്ച് ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.കെ.എസ്.ആർ.ടി.സി ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലേ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ഇത്തരം പ്രവണതകളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. യാത്രക്കാർക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പൊതുസ്ഥലങ്ങളില്‍ അനധികൃത ബോർഡുകളും തോരണങ്ങളും നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ ലംഘിക്കപ്പെടുന്നതായി അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എറണാകുളം, നിലമ്ബൂർ, നെയ്യാറ്റിൻകര, കിളിമാനൂർ, കരുനാഗപ്പള്ളി, പുനലൂർ തുടങ്ങിയ ഡിപ്പോകളിലെ ചിത്രങ്ങളും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊടിതോരണങ്ങള്‍ ജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി വിലയിരുത്തി.
കോടതി ഉത്തരവ് ലംഘിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ കൊടിതോരണങ്ങള്‍; ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി
