കൂടത്തായി കൊലപാതക പരമ്പര: പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും. കേസില്‍ ജയിലില്‍ തുടരുന്ന ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ കേസിലാണ് വിചാരണ.ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല് സെഷന്സ് കോടതിയില് വിസ്തരിക്കുന്നത്. 2011ല്‍ ആണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യം വിചാരണ ആരംഭിച്ചത് റോയ് തോമസ് കൊല്ലപ്പെട്ട കേസിലാണ്. നിലവില്‍ അവസാനഘട്ടത്തിലാണ് റോയ് തോമസ് കേസിലെ വിചാരണ. ഇതോടകം കേസിലെ എല്ലാ സാക്ഷികളേയും പ്രോസിക്യൂഷന് വിസ്തരിച്ച്‌ കഴിഞ്ഞു.കേസില്‍ ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *