കൊച്ചി ലഹരിക്കടത്ത് കേസ്; പ്രതികൾക്ക് പത്ത് വർഷം തടവും പിഴയും

കൊച്ചി: കൊച്ചിയിലെ ലഹരിക്കടത്ത് കേസിൽ പ്രതികൾക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് കോടതി. കലൂരിൽ 330 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ മൂന്നുപേർക്കാണ് തടവും പിഴയും ശിക്ഷയും വിധിച്ചത്. ഒരു യുവതിയടക്കം രണ്ടു പേർക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചിങ്ങവനം സ്വദേശിനി സൂസിമോൾ, ചെങ്ങമനാട് സ്വദേശി അമീർ, സുഹൈൽ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ഒക്ടോബറിൽ ആണ് നാലംഗ സംഘത്തെ ലഹരിയുമായി കലൂരിൽ നിന്ന് പിടിച്ചത്. ഹിമാചൽ പ്രദേശിൽ നിന്ന് എംഡിഎംഎ എത്തിച്ചു വിൽക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു എക്സൈസ് ഇവരെ പിടികൂടിയത്. തെളിവുകളുടെ അഭാവത്തിൽ രണ്ടുപേരെ വെറുതെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *