കൊച്ചി: സംസ്ഥാനത്തുടനീളം റോഡുകളിൽ കുഴികൾ നിറഞ്ഞ് ശോചനീയാവസ്ഥയിലാണെന്നും, ഉദ്യോഗസ്ഥർക്ക് പൂർണ ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി. പ്രധാന പാതകളിലും, മുഖ്യ റോഡുകളിലും ഏതാനും കുഴികൾ മാത്രമേ ഉള്ളൂ എന്ന വാദം കോടതി തള്ളി. ഒരൊറ്റ കുഴി ആണെങ്കിൽ പോലും, ഒരാളുടെ മരണത്തിനിടയാക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഉടൻ റോഡ് സുരക്ഷ ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ട് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
