കട്ടിളപ്പാളി കേസില്‍ സ്വാഭാവിക ജാമ്യം തേടി പത്മകുമാര്‍, ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയും

കട്ടിളപ്പാളി കേസില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ സ്വാഭാവിക ജാമ്യാപേക്ഷയില്‍ വിധി നാളെ.കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് പുറത്തിറങ്ങാനാകില്ല.ദ്വാരപാലക ശില്‍പ കേസില്‍ ജയിലില്‍ തുടരും. ദ്വാരപാലകയിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളില്‍ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.

Leave a Reply

Your email address will not be published. Required fields are marked *