ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം.സെഷൻസ് കോടതിയെ സമീപിക്കാതെയെത്തുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതെന്തിനെന്നും സുപ്രീംകോടതി ചോദിച്ചു. ക്രിമിനൽ നടപടിക്രമം അനുസരിച്ച് അധികാര ക്രമമുണ്ടെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.പോക്സോ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമർശനം. ഇത്തരം പ്രവണത ഒരു ഹൈക്കോടതിയിലും സംഭവിക്കരുതെന്നും സുപ്രീം കോടതി. സംഭവത്തിൽ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി വിശദീകരണം തേടി.വിഷയം പരിശോധിക്കാനായി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയെ അമികസ് ക്യൂറിയായി നിയോഗിച്ചു.
മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം
