കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീൻ ഡോ. സി.എൻ വിജയകുമാരി ഇന്ന് കോടതിയില്‍ ഹാജരാകും. നെടുമങ്ങാട് SC/ST കോടതിയാണ് മുൻകൂർ ജാമ്യഹർജ പരിഗണിക്കുന്നത്.ഹാജരായി ജാമ്യം എടുക്കണമെന്ന കോടതി ഉപാധി വിജയകുമാരിയുടെ അഭിഭാഷകൻ അംഗീകരിച്ചിരുന്നു. വിപിൻ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നുമായിരുന്നു കോടതിയില്‍ അധ്യാപികയുടെ വാദം.പിഎച്ച്‌ഡി വിദ്യാർഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍വച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്‌ഡി വിദ്യാർഥി വിപിൻ വിജയനാണ് പരാതി നല്‍കിയത്.നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: ഡോ.സി.എന്‍. വിജയകുമാരി ഇന്ന് കോടതിയില്‍ ഹാജരാകും
