കരൂർ ദുരന്തത്തില്‍ ടിവികെ ഹ‍ർജി ഇന്ന് സുപ്രീംകോടതിയില്‍

കരൂർ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം നല്‍കിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് ടിവികെ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് ജെ കെ മഹേശ്വരി, NV അഞ്ചാരിയ എന്നിവ അടങ്ങിയ രണ്ടംഗ ബെഞ്ച്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ബിജെപി നേതാവ് ജി എസ് മണി നല്‍കിയ ഹർജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. സംസ്ഥാന പോലീസിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാല്‍ സത്യാവസ്ഥ പുറത്തു വരില്ലെന്നും സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും ടിവികെ പറയുന്നു. ഒക്ടോബർ 3നാണ് മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. നിലവില്‍ ടിവികെ നേതാക്കളുടെ ജാമ്യ ഹർജി സുപ്രീംകോടതിക്ക് മുൻപില്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *