ഡൽഹി: നടനും മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനുമായ കമൽഹാസൻ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പാർലമെന്റിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലായിരുന്നു താരത്തിന്റെ സത്യപ്രതിജ്ഞ. പാർലമെന്റ് അംഗങ്ങൾ ഉച്ചത്തിലുള്ള കയ്യടിയോടെയാണ് ഇതിനെ സ്വീകരിച്ചത്.ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നൽകിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ പറഞ്ഞു.
കമൽഹാസൻ ഇനി രാജ്യസഭാ എംപി
