കന്നട ഭാഷയ്‌ക്കെതിരെ കൂടുതല്‍ പരാമർശങ്ങള്‍ നടത്തുന്നതില്‍ നിന്ന് നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസനെ ബെംഗളൂരുവിലെ സിറ്റി സിവില്‍ കോടതി വിലക്കി.കന്നഡിഗരെ പ്രതിനിധീകരിച്ച് ചില പൗരന്മാർ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഈ നടപടി.കമല്‍ഹാസന്റെ സമീപകാല പ്രസ്താവന കന്നട സംസാരിക്കുന്ന ജനങ്ങള്‍ക്ക് വലിയ വേദനയും ദുരിതവും ഉണ്ടാക്കിയെന്ന് വാദികള്‍ കോടതിയില്‍ പറഞ്ഞു. പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ ഡിഎംകെ പാർട്ടിക്കു വേണ്ടി രാജ്യസഭയിലേക്ക് കമലഹാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിലെ സമയവും അവർ ചോദ്യം ചെയ്തു.കമലഹാസന്റെ “തഗ് ലൈഫ്” എന്ന ചിത്രത്തിന്റെ റിലീസിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കന്നഡിഗരുടെ വികാരങ്ങളെ ഇപ്പോഴും വ്രണപ്പെടുത്തുന്നുവെന്ന് വാദികള്‍ നിലപാട് സ്വീകരിച്ചു.കന്നട സംസാരിക്കുന്ന സമൂഹത്തിനുവേണ്ടി പ്രതിനിധിയായി ഫയല്‍ ചെയ്ത കേസായതിനാല്‍, സിവില്‍ നടപടിക്രമ കോഡിന്റെ (CPC) ഓർഡർ 1 റൂള്‍ 8(2) അനുസരിച്ച് ഒരു പൊതു അറിയിപ്പ് പുറപ്പെടുവിക്കാൻ കോടതി വാദികള്‍ക്ക് നിർദേശം നല്‍കി.
കന്നട ഭാഷയെ വിമര്‍ശിക്കുന്നതില്‍ നിന്ന് കമല്‍ ഹാസനെ വിലക്കി ബെംഗളൂരു കോടതി
