ന്യൂഡൽഹി: നീതി വൈകിപ്പിക്കുന്നത് നീതി നിഷേധമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ബി.എൻ. ശ്രീകൃഷ്ണ. സുപ്രീം കോടതി, ഹൈക്കോടതികൾ, വിചാരണക്കോടതികൾ എന്നിവിടങ്ങളിലായി അഞ്ച് കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ രാജ്യത്ത് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും മുൻ സുപ്രീം കോടതി ജഡ്ജി ബി.എൻ. ശ്രീകൃഷ്ണ വിമർശിച്ചു.
കമ്മിറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ആൻഡ് സെക്യുലറിസം (സി.പി.ഡി.ആർ.എസ്) സംഘടിപ്പിച്ച ജനാധിപത്യ അവകാശങ്ങളും മതേതരത്വവും സംബന്ധിച്ച ദേശീയ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണയുടെ പരാമർശം.രാജ്യത്ത് മനുഷ്യാവകാശങ്ങളുടെയും മതേതര തത്വങ്ങളുടെയും ലംഘനത്തിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ, നീതി വൈകുന്നത് നീതി നിഷേധമാണെന്ന് പറഞ്ഞു.