ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാൻ ദുബായ് കോടതി ഉത്തരവ്

ഗർഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച്‌ ഡോക്ടറും ആശുപത്രിയും ചേർന്ന് ദമ്പതികള്‍ക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നല്‍കണമെന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചു.കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാനാവുമായിരുന്നുവെന്നും, എന്നാല്‍ അടിയന്തര ഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ആശുപത്രി അധികൃതർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.ഇത്തരം കേസുകളില്‍ സമയം ഒരു നിർണായക ഘടകമാണെന്ന് ഉന്നതതല മെഡിക്കല്‍ ലയബിലിറ്റി കമ്മിറ്റിയുടെ റിപോർട്ട് പരമാർശിച്ചു കൊണ്ട് കോടതി പറഞ്ഞു. ഗർഭസ്ഥ ശിശുവിന്‍റെ ചലനം കുറഞ്ഞതിനെ തുടർന്നാണ് രോഗി ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടർന്ന് അള്‍ട്രാ സൗണ്ട് സ്കാനിങ്ങില്‍ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തി. പക്ഷെ, പരിശോധിച്ച ഡോക്ടർ അടിയന്തര നടപടി സ്വീകരിക്കുന്നതിന് പകരം പ്രൈമറി ഫിസിഷനെ കാണാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം.ഇതേ തുടർന്ന് സ്ഥിരം ഡോക്ടറെ കാണാൻ ശാരീരിക അവസ്ഥ കള്‍സമ്മതിക്കാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് പോയെങ്കില്‍ അവിടെ നടന്ന പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് ദമ്പതികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *