ഒരു വീടോ കെട്ടിടമോ പണിയാൻ സ്ഥലം വാങ്ങുന്നവർ പ്രധാനമായും വാങ്ങുന്നതിന് മുൻപായിനോക്കുക ആ വസ്തുവിന്റെ നിലവിലെ ആധാരവും മുന്നാധാരവും , കരമടച്ച രസീതും അനുബന്ധ രേഖകളൊക്കെ ശരിയാണോ എന്നാണ്. ഈ പറഞ്ഞ രേഖകൾ ഒക്കെ കൃത്യവും വ്യക്തവുമാണേൽ പിന്നീട്ട് പേടിക്കേണ്ടതില്ല എന്നാണ് നാം കരുതുന്നത്എന്നാൽ ചിലർക്കെങ്കിലും പറ്റുന്ന ഒരു അമിളിയാണ് വാങ്ങുന്ന വസ്തുവിനെ സർക്കാർ എന്തായി തരം തിരിച്ചിരിക്കുകയാണ് എന്ന് ശ്രദ്ധിക്കാതെ വസ്തുവകകൾ വാങ്ങുന്നത്. കേരളത്തിലെ വസ്തുവകകളെ സർക്കാർ നിലമായും,പുരയിടമായും, തോട്ടമായുമൊക്കെ ആണ് തരം തിരിച്ചിരിക്കുന്നത്. അതിനാൽ നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം ഇതിൽ ഏത് തരം തിരിക്കലിൽ പെട്ടതാണ് എന്ന് നോക്കി വേണം വസ്തുവകകൾ വാങ്ങാൻ , എന്തെന്നാൽ നിലം എന്നതുകൊണ്ടു സൂചിപ്പിക്കുന്നത് നെൽപ്പാടങ്ങൾ അല്ലേൽ വയലിനെയാണ്. ഇത്തരം വസ്തുക്കൾ വാങ്ങിയാൽ അവിടെ വീടോ മറ്റ് കെട്ടിടമോ നിർമ്മിക്കാനുള്ള അനുമതി നമുക്ക് നൽകണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരത്തിന്റെ പുറത്താണ്. നിലം എന്ന ഇനത്തിൽ അല്ലേൽ തരം തിരിക്കലിൽപെട്ട ഒരു വസ്തു സർക്കാരിന്റെ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്ന പ്രദേശത്തിൽ പെട്ടതാണേൽ നിങ്ങൾ വാങ്ങുന്ന വസ്തുവിൽ കെട്ടിടം നിർമിക്കാനുള്ള അനുമതി ഉറപ്പായും നിഷേധിക്കപ്പെടുക തന്നെ ചെയ്യും.എന്തിനേറെ പറയുന്നു ഇത്തരം വസ്തുക്കൾക്ക് ലോണിന് അപേക്ഷിച്ചാൽ കിട്ടേണ്ട ലോൺ തുക വരെ വെട്ടി ചുരുക്കുന്ന ബാങ്കുകളും നിലവിലുണ്ട്.
നിലം എന്ന തരം തിരിക്കലിൽ പെട്ട ഒരു വസ്തുവാണ് നമ്മൾ വാങ്ങുന്നതെങ്കിൽ ആ പ്രദേശത്തെ ഭൂമിക്ക് സർക്കാർ നിലം നികത്തി കെട്ടിട നിർമാണത്തിനുള്ള അനുമതി നല്കിയിട്ടുള്ളതാണോ എന്ന് സ്ഥലം വാങ്ങുന്നതിനു മുൻപായി ഉറപ്പുവരുത്തണം, കാരണം എല്ലാ നിലവും തരം മാറ്റാനായി സർക്കാർ അനുമതി നല്കിയിട്ടില്ല. അതിനാൽ നിങ്ങൾ വാങ്ങുന്ന ഭൂമി സർക്കാർ നിലം നികത്തി കെട്ടിടം പണിയാനുള്ള അനുമതി നല്കിയിട്ടുള “പട്ടികയിൽ” പെടുത്തിയിട്ടുള്ളതാണോഎന്ന് ഉറപ്പുവരുതേണ്ടതുണ്ട്. നിലം നികത്താൻ അനുമതി ഇല്ലാത്ത വസ്‌തുവാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ നിങ്ങൾക്ക് അവിടെ വീട്ട് ആവശ്യതിനായുള്ള വൈദ്യുതി കണക്ഷൻ, അല്ലേൽ വ്യാപാര ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷന് അപേക്ഷിച്ചാൽ പോലും ലഭിക്കുകയില്ല. എന്തെന്നാൽ നിലമായതുകൊണ്ടു തന്നെ കാർഷിക ആവശ്യത്തിനു മാത്രമായി കൊടുക്കുന്ന വൈദ്യുതി കണക്ഷൻ മാത്രമേ നിങ്ങൾക്ക് നൽകാൻ കെ. എസ്. ഈ. ബിക്കും അനുവാദമുള്ളു. ഇതൊന്നും മുഖവിലക്കെടുക്കാതെ ചില ബ്രോക്കർമാർ വസ്തു വാങ്ങുന്നവരെ കബളിപ്പിക്കാറുണ്ട്. ഒരു വസ്തു വിൽക്കുന്ന വ്യക്‌തി അല്ലേൽ ഏതെങ്കിലുമൊരു ബ്രോക്കർ കാണിച്ചു തരുന്ന ആധാരത്തിൽ ഒരു പക്ഷെ ഒരു വസ്തു പുരയിടമായാകും രേഖപ്പെടുത്തിയിട്ടുണ്ടാവുക. എന്നാൽ സർക്കാർ രേഖകളിൽ അത് ചിലപ്പോൾ പുരയിടം ആകണമെന്നില്ല. അതിനാൽ നികത്താൻ അനുവാദമില്ലാത്ത നിലമാണ് നിങ്ങൾ വാങ്ങിയ വസ്തുവെങ്കിൽ ആ വസ്തു ഇനിയൊന്നു മറിച്ചു വിൽക്കാൻ നോക്കിയാൽ പോലും വാങ്ങിയ കാശിന് തന്നെ വിൽക്കാൻ കഴിയുമോ എന്നത് ഒരു ചോദ്യ ചിഹ്നമാകും. ? !
കാരണം ഇത്തരം വസ്തുക്കൾക്ക് കെട്ടിട അനുമതി ഇല്ലാത്തതിനാൽ വില നന്നേ കുറവായിരിക്കും. നമ്മൾ ചോദിക്കുന്ന പൈസക്ക് വസ്തു വാങ്ങാൻ ആവശ്യക്കാരും കാണണമെന്നില്ല.ഇനി നമ്മൾ വാങ്ങാൻ ഉദേശിക്കുന്നഭൂമി നിലമാണോ പുരയിടമാണോ, പുഞ്ചയാണോ, തോപ്പാണോ, തോട്ടമാണോ എന്ന് എങ്ങനെയാണ് അറിയാൻ കഴിയുന്നത്?അവിടെയാണ് ബി. റ്റി.ആർ (BASIC TAX REGISTER ) അഥവാ അടിസ്ഥാന ഭൂനികുതി രേഖയുടെ പ്രസക്തി !!.ഏതു വസ്തുവിന്റെ തരം തിരിക്കലാണോ നമുക്ക് അറിയേണ്ടത്… , ആ വസ്തു നിൽക്കുന്ന വില്ലേജ് ഓഫീസിൽ പോയി ആ വസ്തുവിന്റെ സർവേ നമ്പർ വെച്ച് നമുക്ക് ബി.റ്റി.ആർ രേഖ ലഭിക്കാൻ അപേക്ഷിക്കാം. ഈ രേഖയിൽ ഒരു വസ്തു പുരയിടമാണോ, നിലമാണോ, തോട്ടമാണോ എന്ന് അറിയാൻ കഴിയും. ഒരു വസ്തുവിന്റെ തരം തിരിക്കൽ അറിയാൻ വില്ലേജ് ഓഫീസിൽ പോയി ബി.റ്റി.ആർ രേഖക്ക് അപേക്ഷിച്ചാൽ അതാത് വില്ലേജ് ഓഫീസർ തന്നെ ഒപ്പിട്ടു നൽകുന്ന ഒരു വസ്തുവിന്റെ ഗണം, തരം തിരിക്കൽ ഏതെന്നു നിർവചിച്ചിട്ടുള്ള ഈ രേഖ നമുക്ക് ലഭിക്കുന്നതായിരിക്കും. ഈ രേഖകൂടി നോക്കിയിട്ടാവണം നമ്മൽ ഒരു വസ്തു വാങ്ങിക്കാൻ പുറപ്പെടാൻ. അല്ലേൽ പണി ” നിലമായി ” കിട്ടും! “LET THE BUYER BEWARE”