കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയില്ലെങ്കിൽ; അറിയാം ‘പ്രൈവറ്റ് കംപ്ലെയിന്റ്’

അഡ്വ.ഹരികൃഷ്ണൻ എസ്

ന്താണ് പ്രൈവറ്റ് കംപ്ലൈന്റ്..?, നമുക്കെല്ലാവർക്കും അറിയാം ഒരു സാധാരണക്കാരന് ഒരു പ്രശ്നമുണ്ടായാൽ അവൻ ആദ്യം സമീപിക്കുക അടുത്തുള്ള പോലീസ് സ്റ്റേഷനിലാണ് .പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലൈന്റ് എഴുതി കൊടുക്കുക എന്നതാണ് ആദ്യ പടി. എന്നാൽ നമ്മൾ കൊടുക്കുന്ന പരാതിയിൻന്മേൽ എത്ര എണ്ണം എഫ് ഐ ആർ ആയി രജിസ്റ്റർ ചെയ്യപ്പെടുന്നു?? സ്റ്റേഷനിൽ കയറി ഇറങ്ങുമ്പോൾ ഉടൻ നടപടി എടുക്കാം അല്ലേൽ “non cognizable offence” ആയതിനാൽ എഫ് ഐ ആർ എടുക്കാൻ കഴിയില്ല എന്നുള്ള മറുപടികൾ ആകും നമ്മൾ പോലീസ് സ്റ്റേഷനുകളിൽ നിന്നും കേട്ടിട്ടുണ്ടാകുക. പ്രതിയുടെ സ്വാധീനം മൂലവും പോലീസ് കേസ് രജിസ്റ്റർ ചെയ്യാതെ ഇരുന്നേക്കാം. ഇതിനൊരു പരിഹാരം എന്ന നിലയിൽ ഉള്ള ഒരു രണ്ടാം നടപടി എന്നത് കമ്മീഷണർ അല്ലേൽ എസ്‌പ്പിക്ക് പരാതി കൊടുക്കുക എന്നതാണ്. പോലീസ് സ്റ്റേഷനിൽ എസ്. എച്ച്.ഒ.ക്ക് കൊടുത്ത പരാതിയിൻമേൽ ഒരു നടപടിയും ഇല്ലാതെ വരുമ്പോൾ സിറ്റി കമ്മീഷണർ അല്ലേൽ എസ് പിക്ക് നമ്മൾ ഇതേ കാരണസഹിതം ഉടൻ ഒരു നടപടി കൈക്കൊള്ളണം എന്ന ആവശ്യം ബോധിപ്പിച്ചുകൊണ്ടു ഒരു പരാതി കൊടുക്കണം.

എന്നാൽ ആ പരാതിയിന്മേലും ഒരു നടപടിയും ഉണ്ടാവാതെ ഇരുന്നാലോ? പിന്നീട് പരാതിക്കാരൻ എന്താണ് നീതിക്കായി ചെയ്യേണ്ടത്? അവിടെയാണ് BNSS സെക്ഷൻ 175 (3)യുടെ പ്രസക്തി! പരാതിക്കാരന് തന്റെ പരാതിയിന്മേൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു ആരോപണം നേരിടുന്ന പ്രതിക്ക് എതിരെ നിഷ്പക്ഷമായ ഒരു അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മജിസ്‌ട്രേറ്റിന്റെ മുൻപിൽ നേരിട്ടു ഒരു പ്രൈവറ്റ് കംപ്ലൈന്റ് ഫയൽ ചെയ്യാം. ഈ പ്രൈവറ്റ് കംപ്ലൈൻന്റിൽ പരാതിക്കാരൻ ആരോപണ വിധേയൻ ആയ പ്രതിയിൽ നിന്നും നേരിട്ട പ്രായാസങ്ങൾ, പ്രതി ചെയ്തെന്നു കരുതുന്ന കുറ്റകൃത്യങ്ങൾ എന്നിവ ചേർത്ത് ഒരു പ്രൈവറ്റ് കംപ്ലൈന്റ് കൊടുക്കാം.ക്രിമിനൽ മിസലെനിയസ് പെറ്റീഷൻ ആയാണ് പ്രൈവറ്റ് കംപ്ലൈന്റ് കോടതി സ്വീകരിക്കാറ്. പ്രൈവറ്റ് കംപ്ലൈറ്റിനോടൊപ്പം, എസ്. എച്ച്. ഒ , എസ് പ്പി / കമ്മീഷണർ എന്നിവർക്ക് അയച്ചപരാതിയുടെ കോപ്പിയും, പരാതി സ്വീകരിച്ചതിന്റെ രസീതും , മറ്റു അവശ്യ ഡോക്കുമെന്റുകളും ചേർത്തു വേണം ഫയൽ ചെയ്യാൻ. അതിനു ശേഷം കോടതി പൊലീസ് റിപ്പോർട്ട് തേടുകയും, പിന്നീട് പരാതിക്കാരന്റെ വശവും കേട്ട് കഴിഞ്ഞു, കോടതി “cognizance” എടുക്കും. പരാതിയിൽ വസ്തുതയുണ്ടേൽ അതാത് പോലീസ് സ്റ്റേഷനോട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യും. അതിനാൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെ ഇരുന്നാൽ നീതിയുടെ വാതിൽ അടഞ്ഞു എന്ന് കരുതണ്ട കാര്യം ഇല്ലേയില്ല.!

Leave a Reply

Your email address will not be published. Required fields are marked *