ന്യൂഡൽഹി: ഭാര്യയോട് വീട്ടിലെ ചെലവുകൾ എഴുതി സൂക്ഷിക്കാൻ ഒരു എക്സൽ ഷീറ്റ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടത് ഭർത്താവിന്റെ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി . ഇതു വെച്ച് ഭർത്താവിനെതിരെ ക്രിമിനൽ നടപടികൾ തുടങ്ങാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ കേസിൽ ഭാര്യ ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീം കോടതി റദ്ദാക്കി.അതെസമയം എക്സൽ ഷീറ്റ് സൂക്ഷിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടത് ഇന്ത്യൻ പുരുഷ സമൂഹത്തിന്റെ പ്രത്യേകതയാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിൽ പലപ്പോഴും പുരുഷന്മാർ സാമ്പത്തിക കാര്യങ്ങളിൽ ആധിപത്യം ചെലുത്താൻ ശ്രമിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതാകാം ഭർത്താവ് എക്സൽ ഷീറ്റ് സൂക്ഷിക്കാൻ ആവശ്യപ്പെട്ടതിനു പിന്നിൽ. എന്നാൽ ഇത് ക്രിമിനൽ നടപടികൾക്ക് അടിസ്ഥാനമാകില്ലെന്നും കോടതി പറഞ്ഞു.
പ്രസവശേഷം ഭാര്യയുടെ ഭാരം കൂടിയതിനെ കളിയാക്കിയത് ഭർത്താവിന്റെ ക്രൂരതയല്ല; എഫ്ഐആർ റദ്ദാക്കി സുപ്രീം കോടതി
