നമ്മുടെ നാട്ടിൽ വിവാഹങ്ങൾ പെരുകുന്നത് പോലെ തന്നെ വിവാഹം വേർപിരിയലുകളും സജീവമാണ്. പരസ്പരം യോജിച്ചു കൊണ്ടുള്ള വേർപിരിയലുകൾ അത്രകണ്ട് സങ്കീർണതകൾ ഉള്ളതല്ല. യോജിപ്പോടെ അല്ലെങ്കിലും വിവാഹം വേർപിരിയലിന് വേണ്ടി കോടതിയെ സമീപിക്കാവുന്നതാണ്. താൻ അല്ലാതെ മറ്റൊരു സ്ത്രീയൊ പുരുഷനൊ ആയുള്ള ബന്ധം, വർഷങ്ങളായി ഉപേക്ഷിച്ച് പോകൽ, മാനസിക അസ്വാസ്ഥങ്ങൾ, ഏഴ് വർഷത്തിലധികമായി കാണാതാകൽ, ക്രൂരമായ പെരുമാറ്റം ഇതൊക്കെയാണ് വിവാഹമോചനം ആവശ്യപ്പെടുന്നതിനുള്ള പൊതുവായ കാരണങ്ങൾ. എന്നാൽ പരസ്പര യോജിപ്പോടെ നടത്തുന്ന വിവാഹ മോചനത്തിലെ പോലെ കൃത്യമായ സമയ ക്രമം ഒന്നും ഇത്തരം കേസുകൾ തീർക്കുന്നതിൽ പറയാനാവില്ല. വിചാരണ നാളുകൾ നീണ്ടു പോകുന്നതാകും. കാര്യകാരണങ്ങൾ കോടതി ഇഴകീറി പരിശോധിച്ച ശേഷം ആകും വിധി പറയുക. പരസ്പര യോജിപ്പോടെ ഡിവോർസ് നടത്തിയാലെ ഒരു നിശ്ചിത സമയം കൊണ്ട് കേസ് തീരുകയുള്ളൂ.
യോജിപ്പോടെയല്ലാത്ത വിവാഹമോചനം എങ്ങനെ…?
