ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കാൻ ഹോട്ടല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെടാനാകില്ല; സ്വകാര്യത മാനിക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കാന്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടാനാകില്ലെന്ന് കോടതി. മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ച സൈനിക ഉദ്യോഗസ്ഥന്‍ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. മേജര്‍ ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നും ഇത് തെളിയിക്കാന്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കണമെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹര്‍ജി. ജനുവരി 25, 26 തീയതികളില്‍ പ്രസ്തുത ഹോട്ടലില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. അതിനാല്‍ ദൃശ്യങ്ങള്‍ എത്രയും വേഗം നൽകണമെന്നും ഹര്‍ജികാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയരായവരുടെ സ്വകാര്യത മാനിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി വൈഭവ് പ്രതാപ് സിങാണ് ഹര്‍ജി തള്ളിയത്. അതേ സമയം, കക്ഷി സമര്‍പ്പിച്ച വിവാഹമോചനകേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *