തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ രോഗികൾക്ക് സ്കാനിംഗിന് സൗകര്യമില്ലെന്ന വാർത്തയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. ആശുപത്രിയിൽ സ്കാനിംഗ് സെന്റർ സ്ഥാപിക്കണമെന്നും രണ്ടുമാസത്തിനകം നടപടി അറിയിക്കണമെന്നുമാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷൻ എസ്എടി ആശുപത്രിയിൽ നേരിട്ട് എത്തി സാഹചര്യം പരിശോധിച്ചിരുന്നു.എസ് എ ടി സൂപ്രണ്ട്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്കാണ് ബാലാവകാശ കമ്മീഷൻ ഉത്തരവ് നൽകിയത്. എസ്എടി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് സ്കാനിംഗിന് മെഡിക്കൽ കോളേജിനെയും സ്വകാര്യ സെൻ്ററുകളെയും സമീപിക്കേണ്ട സാഹചര്യമായിരുന്നുപുതിയ സ്ഥലം കണ്ടെത്തി സ്കാനിംഗ് സെന്റർ സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടന്ന് അധികൃതർ. മെഡിക്കൽ കോളേജ് മുൻ വാർഡ് കൗൺസിലർ ശ്രീകുമാർ ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു.
തിരുവനന്തപുരം SATആശുപത്രിയിൽ സ്കാനിംഗ് സെന്റർ സ്ഥാപിക്കണം; ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി
