സ്‌കൂള്‍ ചോദ്യപേപ്പർ ചോർച്ച കേസില്‍ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യ സ്കൂളിലെ പ്യൂണും അഞ്ചാം പ്രതിയുമായ സൈനുല്‍ ആബിദീൻ കറുമ്ബിലിന്റെ മുൻകൂർ ജാമ്യ അപേക്ഷയാണ് ഹൈക്കോടതി നിരസിച്ചത്.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് പ്രതിയുടെ അപേക്ഷ, വിദ്യാർഥികളെ ചതിക്കുന്ന നടപടിയാണ് ഉണ്ടായത് എന്ന് ചൂണ്ടിക്കാണിച്ച് തള്ളിയത്.യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച സാധ്യത ചോദ്യപേപ്പറും യഥാർത്ഥ പരീക്ഷയ്ക്ക് വന്ന ചോദ്യപേപ്പറും ഏറെ സാമ്യമുണ്ട്. അതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ആരോപണം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി, ജാമ്യം നല്‍കുന്നത് പൊതുവിദ്യാഭ്യാസ മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും വ്യക്തമാക്കി.പ്രതി ഉന്നയിച്ച അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളിയ കോടതി, ചോദ്യപ്പേപ്പർ ചോർന്നിട്ടുണ്ടെങ്കില്‍ രാപ്പകല്‍ ഭേദമന്യേ പരീക്ഷയ്ക്ക് തയ്യാറെടുത്ത വിദ്യാർഥികളെ ചതിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും വിലയിരുത്തി. പരീക്ഷയുടെ വിശുദ്ധി നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിക്കൊണ്ട് വ്യക്തമാക്കി.
ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാര്‍ഥികളോട് കാണിച്ചത് ചതി, പ്രതിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
