വിവാഹ രജിസ്റ്ററില്‍ പേര് തിരുത്താമെന്ന് ഹൈക്കോടതി

മിശ്രവിവാഹിതയായ യുവതിയുടെ വിവാഹ രജിസ്റ്ററില്‍, പുതുതായി സ്വീകരിച്ച പേരും ഉള്‍പ്പെടുത്തി പുതിയ വിവാഹ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഹൈക്കോടതി ഉത്തരവായി.പള്ളുരുത്തി സ്വദേശി അഹമ്മദ് മുഹ്സിന്റെ ഭാര്യ ആയിഷ മുഹ്സിൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്. പുതിയ സർട്ടിഫിക്കറ്റ് ഒരുമാസത്തിനകം കൈമാറാനും കുത്തിയതോട് സബ് രജിസ്ട്രാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.അതേസമയം വിവാഹിതയാകുമ്ബോള്‍ ശ്രീജ എന്നായിരുന്നു പേര്. ഇതുപ്രകാരമാണ് ആ പേരില്‍ വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ചത്. പീന്നീട് ഇസ്ലാംമതം സ്വീകരിക്കുകയും ആയിഷ എന്ന് പേര് മാറ്റുകയും ചെയ്തു. പുതിയ പേര് ഗസറ്റില്‍ വിജ്‌ഞാപനം ചെയ്തശേഷം എല്ലാ രേഖകളിലും ആ പേര്‌ ചേർത്തിരുന്നു. എന്നാല്‍, യുഎഇയില്‍ ജോലിചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാനായി കുടുംബ വിസയ്ക്ക് ശ്രമിച്ചപ്പോഴാണ് വിവാഹ രജിസ്‌റ്ററിലെ പഴയ പേര് തടസ്സമായത്.ഇതിനുവേണ്ടി സമീപിച്ചപ്പോള്‍ വിവാഹ രജിസ്റ്ററില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും പിഴവുകളോ വ്യാജ എൻട്രികളോ ഉണ്ടെന്ന് തെളിവു ലഭിച്ചാല്‍ മാത്രമാണ് തിരുത്തുന്നതെന്നും വ്യക്തമാക്കി അധികൃതർ . തുടർന്നാണ് ആയിഷ ഹെെക്കോടതിയെ സമീപിച്ചത്. പേരുമാറ്റാതെ തന്നെ മിശ്രവിവാഹം നിയമപരമാക്കാമെന്നും ഇതാണ് സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ സൗന്ദര്യമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *