വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ക്രിമിനല്‍ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്കാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം.കേസുകള്‍ പരിശോധിക്കുന്നതില്‍ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നല്‍കാനുള്ള നടപടികള്‍ തടയണമെന്നുമാണ് ആവശ്യം. ശ്രീ നാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. മാരാരിക്കുളം പോലീസ് എടുത്ത ആത്മഹത്യ പ്രേരണ കേസിലും.മൈക്രോ ഫിനാൻസ് കേസുകളിലും എസ്.എൻ് ട്രസ്റ്റ് കോളേജുകളിലെ പണമിടപാട് കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹർജിക്കാർ ചൂണ്ടികാട്ടുന്നു. ഹർജിയില്‍ കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടിയ കോടതി സംസ്ഥാന സർക്കാറിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കരുത്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സംഘടന; ക്രിമിനല്‍ കേസ് പ്രതിയെന്ന് ഹര്‍ജിയില്‍
