കൊച്ചി: മരപ്പട്ടി ശല്യത്തെ തുടർന്ന് ഹൈക്കോടതി നടപടികൾ തടസപ്പെട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സിറ്റിങ്ങാണ് നിർത്തിവെച്ചത്. അടിയന്തരമായി കേൾക്കേണ്ട കേസുകൾ മാത്രമാണ് ഇന്ന് പരിഗണിച്ചത്. കനത്ത ദുർഗന്ധമാണ് അഭിഭാഷകർ ഇരിക്കുന്നിടത്ത് ഉള്ളത്. കേസുകൾ പരിഗണിക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേൾക്കേണ്ട കേസുകൾ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്.നിലവിൽ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതി മുറി വൃത്തിയാക്കുകയാണ്. ഫോൾസ് സീലിങ്ങ് ചെയ്തിരിക്കുന്നതിന് ഇടയിൽ മരപ്പട്ടി കയറിക്കൂടിയതാകാമെന്നാണ് കരുതുന്നത്.
മരപ്പട്ടി ശല്യം: ഹൈക്കോടതി നടപടികൾ നിർത്തിവെച്ചു
